എംഎ യൂസഫലി നിറവേറ്റിയത് ഭഗവാന് തുല്യമായ കര്‍ത്തവ്യം: ബെക്സ് കൃഷ്ണയുടെ അമ്മ

News Pravasi

കോഴിക്കോട്: എംഎ യൂസഫലി നിറവേറ്റിയത് ഭഗവാന് തുല്യമായ കര്‍ത്തവ്യമാണെന്ന് ബെക്സ് കൃഷ്ണയുടെ അമ്മ. അബുദാബി ജയിലില്‍ നിന്ന് ബെക്സ് കൃഷ്ണ മോചിതനാകുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അമ്മയുടെ പ്രതികരണം. മീഡിയാ വണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അബുദാബി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുകയായിരുന്ന ബെക്സ് കൃഷ്ണയെ മോചിതനാക്കാന്‍ എം.എ യൂസഫലി നടത്തിയ ശ്രമങ്ങള്‍ നേരത്തെ വിജയം കണ്ടിരുന്നു. ബെക്സ് ഉടന്‍ നാട്ടിലെത്തും.

2012 സെപ്റ്റംബര്‍ ഏഴിനാണ് തൃശൂര്‍ സ്വദേശിയായ ബെക്‌സ് കൃഷ്ണന്റെ ജീവിതം മാറിമറിഞ്ഞ സംഭവം ഉണ്ടാകുന്നത്. തൃശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട സ്വദേശിയായ ബെക്‌സ് അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. 2012 സെപ്റ്റംബര്‍ ഏഴിന് ബെക്‌സ് ഓടിച്ച ട്രെക്ക് ഇടിച്ച് സുഡാന്‍ സ്വദേശിയായ ബാലന്‍ കൊല്ലപ്പെട്ടു. അന്വേഷണത്തില്‍ ബെക്‌സിന്റെ ഭാ?ഗത്ത് നിന്ന് ?ഗുരുതര വീഴ്ച്ചയുണ്ടായെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും ബെക്‌സിന് പ്രതികൂലമായി.

കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന യുഎഇ നിയമപ്രകാരം ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചു. അപകടം മനപൂര്‍വ്വമായി ഉണ്ടാക്കിയതല്ലെന്ന് ബെക്‌സിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും യാതൊരു ഫലവുണ്ടായില്ല. മരിച്ച സുഡാന്‍ ബാലന്റെ കുടുംബം മാപ്പ് നല്‍കുക മാത്രമായിരുന്നു ബെക്‌സിന് ശിക്ഷ ഒഴിവാക്കാനുള്ള ഏക മാര്‍?ഗം. ആദ്യഘട്ടത്തില്‍ നടന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതോടെ ബെക്‌സിന്റെ സര്‍വ്വ പ്രതീക്ഷയും അസ്തമിച്ചു. ഇതിനിടെ അവസാന മാര്‍?ഗമെന്നോണം ലുലു ?ഗ്രൂപ്പ് ഉടമ എംഎ യുസഫലിയോട് സഹായം അഭ്യര്‍ത്ഥിച്ച് ബെക്‌സിന്റെ കുടുംബം രം?ഗത്തുവന്നു.

ബെക്‌സിന്റെ വിഷയത്തില്‍ ഇടപെടാമെന്ന് എംഎ യൂസഫലി ഉറപ്പ് നല്‍കി. ?ദീര്‍ഘനാള്‍ നീണ്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ യുസഫലിയുടെ നേതൃത്വത്തില്‍ നടന്നു. ഒരുഘട്ടത്തില്‍ സുഡാന്‍ ബാലന്റെ കുടുംബക്കെ യുഎഇയിലെത്തിച്ച് ചര്‍ച്ചകള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. ഒടുവില്‍ മാപ്പ് നല്‍കാമെന്ന് കുടുംബം സമ്മതിച്ചു. ദയാധനമായി അഞ്ച് ലക്ഷം ദിര്‍ഹമാണ് നല്‍കാന്‍ ധാരണയായത്. അഞ്ച് ലക്ഷം ദിര്‍ഹം എന്നാല്‍ ഏതാണ്ട് ഒരു കോടി രൂപയോളം വരും. കോടതി കുടുംബത്തിന്റെ മാപ്പ് അം?ഗീകരിച്ചതോടെ ബെക്‌സിന് പുതുജീവനാണ് തിരികെ ലഭിച്ചത്.

ഇക്കഴിഞ്ഞ ജനുവരിയില്‍ അഞ്ച് ലക്ഷം ദിര്‍ഹം കോടതിയില്‍ കെട്ടിവെച്ച യുസഫലി ബെക്‌സിനെ ജയില്‍ മോചിതനാവുമെന്ന് ഉറപ്പാക്കി. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യാപാരിയായ യൂസഫലി വലിയൊരു മാതൃകയാണ് ബെക്‌സിനോട് കാണിച്ചത്.നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബെക്സ് കൃഷ്ണന്‍ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കും. രു നിമിഷത്തെ കയ്യബദ്ധത്തില്‍ സംഭവിച്ച അപകടം സ്വന്തം ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ദൈവദൂതനെ അദ്ദേഹം വന്നതെന്ന് ബെക്‌സ് പ്രതികരിച്ചു. ദൈവത്തിന് നന്ദിയെന്നായിരുന്നു യൂസഫലി ഒത്തുതീര്‍പ്പിന് ശേഷം പറഞ്ഞത്.

Leave a Reply

Your email address will not be published.