കൊടകര കുഴല്‍പ്പണ കേസുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

News

കൊടകര കുഴല്‍പ്പണ കേസുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട ആരെയുമല്ല ഇപ്പോള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസുമായി സഹകരിക്കും. കേസ് ശരിയായ രീതിയില്‍ അന്വേഷിക്കണം. സി.കെ ജാനു അവരുടെ ആവശ്യത്തിനായി പണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ ആക്രമിക്കാമെന്നും എന്നാല്‍ ജാനുവിനെ ആക്ഷേപിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആദിവാസി നേതാവായത് കൊണ്ടാണോ ജാനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ഉണ്ടായത് പോലെ ആര്‍ക്കും നെഞ്ചു വേദനയുണ്ടാകുകയോ, കൊവിഡ് പോസിറ്റീന് ആകുകയോ ചെയ്തിട്ടില്ല. കേസുമായി ബന്ധമില്ലെന്ന് നൂറു ശതമാനം ഉറപ്പുള്ളതുകൊണ്ട് പൊലീസുമായി സഹകരിക്കും. മാധ്യമങ്ങളും സി.പി.ഐ.എമ്മും കള്ളം പറഞ്ഞ് ശൂന്യതയില്‍ നിന്ന് കഥയുണ്ടാക്കുകയാണ്.’ കെ. സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.