ജമ്മു കശ്മീരില്‍ ബി.ജെ.പി കൗണ്‍സിലര്‍ വെടിയേറ്റു കൊല്ലപ്പെട്ടു

News

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ബി.ജെ.പി കൗണ്‍സിലറെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു. മുന്‍സിപ്പല്‍ കൗണ്‍സിലറായ രാകേഷ് പണ്ഡിത ആണ് കൊല്ലപ്പെട്ടത്. പുല്‍വാമ ഏരിയയിലെ ത്രാലില്‍ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു കൗണ്‍സിലര്‍. ഇതിനിടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മൂന്ന് തീവ്രവാദികള്‍ ഇദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. പണ്ഡിത സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. ആസിഫ മുഷ്താക്ക് എന്ന ഒരു സ്ത്രീക്കും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ നില ഗുരുതരമാണ്.
കൊല്ലപ്പെട്ട കൗണ്‍സിലറുടെ സുരക്ഷക്കായി പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇവരെ ഒഴിവാക്കിയാണ് ഇദ്ദേഹം സുഹൃത്തിന്റെ വീട്ടിലെത്തിയത്.

Leave a Reply

Your email address will not be published.