കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം; പ്രമേയം ഇന്ന് നിയമസഭയില്‍ പാസാക്കും

Health Keralam News

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടുക്കൊണ്ട് ഇന്ന് നിയമസഭയില്‍ പ്രമേയം പാസാക്കും. വാക്‌സിന്‍ നിര്‍ബന്ധമായും സൗജന്യമായി നല്‍കണമെന്ന് പ്രമേയത്തില്‍ ആവശ്യമുന്നയിക്കും. രോഗ്യമന്ത്രി വീണ ജോര്‍ജായിരിക്കും ഇത് സംബന്ധിച്ചുള്ള പ്രമേയം സഭയില്‍ അവതരിപ്പിക്കുക.

വാക്‌സിന്‍ പ്രശ്നം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പതിനൊന്നോളം സംസ്ഥാനങ്ങളുടെ പിന്തുണ തേടി അവിടുത്തെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. കത്തിന് പിന്നാലെ സഭയില്‍ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാള്‍,ഡല്‍ഹി, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് മുഖ്യമന്ത്രി കത്തയച്ചത്.

Leave a Reply

Your email address will not be published.