ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം

News

ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിൽ ഹൈക്കോടതി ഇടപെട്ടതോടെയാണ് അമിനി മജിസ്ട്രേറ്റ് കോടതി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്. സംഭവവമായി ബന്ധപ്പെട്ട് അറസ്റ്റിലായ  23 പേരെയും പാര്‍പ്പിച്ചത് ഒരു ഹാളിലായിരുന്നു. ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇവർ ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടി. അറസ്റ്റിലായവരിൽ ഒരാള്‍ക്ക് കോവിഡ് ബാധിച്ചു.

തടവിൽ പാർപ്പിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോലം കത്തിച്ചവര്‍ക്കെതിരെ സ്റ്റേഷനില്‍നിന്ന് ജാമ്യം നല്‍കാവുന്ന കുറ്റമേയുള്ളൂ. അ‍ഞ്ചു ദിവസം തടവിലാക്കിയത് നിയമവിരുദ്ധമാണ്. മൂന്നു മണിക്കൂറിനകം മോചിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published.