സംസ്ഥാനത്ത്​ കൂടുതല്‍ കടുപ്പിച്ച ലോക്​ഡൗണ്‍;നിയന്ത്രണങ്ങളും ഇളവുകളും ഇന്ന്​ മുതല്‍

Breaking News

സംസ്ഥാനത്ത്​ കൂടുതല്‍ കടുപ്പിച്ച ലോക്​ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന്​ മുതല്‍​ പ്രാബല്യത്തില്‍ വരും.രോഗസ്ഥിരീകരണ നിരക്കി​ന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ നാല്​ മേഖലകളായി തിരിച്ച്‌​ പ്രാദേശികതലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളാണ്​ ഏര്‍പ്പെടുത്തിയത്​.

നിയന്ത്രണങ്ങളും ഇളവുകളും

ബസുകളില്‍ അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല.

മെട്രോ റെയില്‍ സര്‍വിസിന്​ അനുമതി

അന്തര്‍സംസ്ഥാന യാത്രക്ക്​ കോവിഡ്​ നെഗറ്റിവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധം

മൂന്നാംതരംഗ സാഹചര്യത്തില്‍ റെയില്‍വേ സ്​റ്റേഷനുകള്‍, അതിര്‍ത്തി ചെ​ക്​പോസ്​റ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. ഇതിനായി റെയില്‍വേ സ്​റ്റേഷനുകള്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്താന്‍ കലക്​ടര്‍മാര്‍ക്ക്​ നിര്‍ദേശം.

കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ മൃതദേഹം വീടുകളില്‍ കൊണ്ടുപോകാന്‍ അനുമതി.
മതപരമായ ചടങ്ങുകളും നടത്താം

ഹോം സ്​റ്റേകള്‍, സര്‍വിസ് വില്ലകള്‍, ഗൃഹശ്രീ യൂനിറ്റുകള്‍, ഹൗസ് ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, ടൂര്‍ ഗൈഡുകള്‍, ടൂറിസ്​റ്റ്​ ടാക്സി ഡ്രൈവര്‍മാര്‍, ടൂര്‍ ഓപറേറ്റര്‍മാര്‍ എന്നിവരെ 18 മുതല്‍ 45 വയസ്സ് വരെയുള്ളവരിലെ വാക്സിനേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.