പണം ബിജെപിയുടേത് തന്നെ; സമ്മതിച്ച് ധര്‍മ്മരാജന്‍

News

കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായകമായി പരാതിക്കാരന്റെ മൊഴി. കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടേത് തന്നെയാണെന്ന് ധര്‍മരാജന്‍ മൊഴി നല്‍കി. പണം ബിജെപിക്ക് വേണ്ടി കൊണ്ടുവന്നതാണെന്നും ധര്‍മ്മരാജന്‍ പറഞ്ഞു. രണ്ടുതവണ ചോദ്യം ചെയ്തപ്പോഴും ധര്‍മ്മരാജന്‍ പോലീസിന് നല്‍കിയത് ഇതേ മൊഴി തന്നെയാണെന്നാണ് വിവരം. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വവും പ്രതിരോധത്തിലാവും.

ധര്‍മ്മരാജന് തിരഞ്ഞെടുപ്പ് ചുമതലകള്‍ ഇല്ലായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ധര്‍മ്മരാജനെ നിരന്തരം ഫോണില്‍ വിളിച്ചത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ മൊഴി. തിരഞ്ഞെടുപ്പ് സാമഗ്രികളുമായല്ല ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ കണ്ടെത്തലോടെ സംസ്ഥാന നേതാക്കളുടെ ആ വാദവും പൊളിയുകയാണ്.

കുഴല്‍പ്പണം കടത്തിയ ധര്‍മ്മരാജന് മുറി ബുക്ക് ചെയ്തത് ബിജെപിയുടെ ജില്ലാ നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്ന് ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.