വീട്ടുകാർ ബന്ധത്തെ എതിർത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ 17കാരൻ മരിച്ചു

News

വീട്ടുകാർ ബന്ധത്തെ എതിർത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ ഒരാൾ മരിച്ചു. പതിനേഴുകാരനായ കുട്ടിയാണ് മരിച്ചത്. പങ്കാളിയായ പത്തൊമ്പതുകാരി രക്ഷപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം. പത്തൊമ്പതുകാരിയായ നീലിമ എന്ന യുവതിയും മരിച്ച കൗമാരക്കാരനും തമ്മിൽ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. ബന്ധത്തിന് വീട്ടുകാർ എതിര് നിന്നതോടെ വീട് വിട്ടിറങ്ങിയ ഇരുവരും യൂസഫ്ഗുഡയിൽ ഒരു വാടകവീടെടുത്ത് ഒരുമിച്ച് കഴിഞ്ഞ് വരികയായിരുന്നു.

Leave a Reply

Your email address will not be published.