ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി നവോമി ഒസാക്ക

Breaking News

ആരാധകരേയും സംഘാടകരേയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി നവോമി ഒസാക്ക. സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച പത്രക്കുറിപ്പിൽ പിന്മാറ്റത്തിനുള്ള കാരണം വിശദമായി തന്നെ താരം വ്യക്തമാക്കുന്നുണ്ട്.

ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ മത്സര ശേഷമുള്ള പ്രസ് മീറ്റ് ഒഴിവാക്കുമെന്ന് നവോമി വ്യക്തമാക്കിയിരുന്നു. മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്നതിനാലാണ് പത്രസമ്മേളനം ബഹിഷ്കരിക്കുന്നതെന്നായിരുന്നു താരത്തിന്റെ വിശദീകരണം. മത്സരശേഷമുള്ള നിർബന്ധിത പത്രസമ്മേളനത്തിൽ നിന്ന് പിന്മാറിയാൽ 15000 രൂപയാണ് പിഴ( ഏകദേശം 10 ലക്ഷം രൂപ).

Leave a Reply

Your email address will not be published.