ലോക്ക്ഡൗൺ ലംഘിച്ച് ആദ്യകുർബാന;ഇടവക വികാരി അറസ്റ്റിൽ

News

ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ആദ്യകുർബാന നടത്തിയ ഇടവക വികാരി അറസ്റ്റിൽ. അങ്കമാലി പൂവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാദർ ജോർജ് പാലാമറ്റം ആണ് അറസ്റ്റിലായത്.

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ദേവാലയങ്ങളിൽ മരണാനന്തര ചടങ്ങുകൾക്കും വിവാഹത്തിനും മാത്രമാണ് അനുമതി. ഇതു ലംഘിച്ചാണ് 25 പേരെ പങ്കെടുപ്പിച്ച് ആദ്യ കുർബാന നടത്തിയത്. രാവിലെ ഏഴു മണിക്ക് ചടങ്ങ് ആരംഭിച്ചു. വലിയ ജനക്കൂട്ടം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് ഏഴരയോടെ ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി. ചടങ്ങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ചതിന് വൈദികനെയും ചടങ്ങിൽ പങ്കെടുത്തവരെയും കസ്റ്റഡിയിലെടുത്തു. 

Leave a Reply

Your email address will not be published.