മെയ് 31; ലോക പുകയില വിരുദ്ധ ദിനം

News

മെയ് 31 നാണ് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വെക്കുന്നത്. 1987 ൽ ലോക ആരോഗ്യ സംഘടനയാണ് പുകവലി കൊണ്ടുണ്ടാകുന്ന രോഗങ്ങളെ കുറിച്ച് ആളുകളെ ബോധവൽക്കരിക്കാനായി ദിനം ആചരിച്ച് തുടങ്ങിയത്. ക്യൻസർ, പ്രമേഹം, ശ്വസന സബന്ധമായ പ്രശ്നങ്ങൾ എന്നിങ്ങനെ മരണത്തിന് തന്നെ കാരണമാകുന്ന നിരവധി രോഗങ്ങളാണ് പുകവലി ശീലം വരുത്തി വെക്കുന്നത്. “ഉപേക്ഷിക്കാൻ പ്രതിജ്ഞ ചെയ്യുക” എന്നതാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം.

ഈ പ്രമേയത്തിൽ ഊന്നി ഒരു വർഷം നീളുന്ന ക്യാമ്പയിനാണ് ലോകാരോഗ്യ സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്. പുകയില ഉപയോഗിക്കുന്ന ലോകത്തെ 100 മില്യൺ ജനങ്ങളെ പുകവലി ഉപേക്ഷിക്കുന്നതിന് പ്രാപ്താരാക്കുകയാണ് ലക്ഷ്യം. ഇതിന് സഹായകരമായ നെറ്റ് വർക്കുകൾ സൃഷ്ടിച്ച് കൂടുതൽ ആളുകളിലേക്ക് സേവനം എത്തിക്കുന്നതിലൂടെ പുകയില ഉപയോഗിക്കുന്ന ശീലം കുറക്കാൻ സാധിക്കും എന്നാണ് കണക്ക് കൂട്ടുന്നത്.

Leave a Reply

Your email address will not be published.