പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ പമ്പുകളും ഗ്യാസ് ഏജന്‍സികളും തട്ടിയെടുക്കല്‍; കമ്മിഷന് ലഭിച്ച പരാതിയും അട്ടിമറിച്ചു

Keralam News

പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ പമ്പുകളും ഗ്യാസ് ഏജന്‍സികളും തട്ടിയെടുക്കുന്നതിനുള്ള അന്വേഷണവും അട്ടിമറിച്ചതായി പരാതി. ബിനാമി ലോബി അട്ടിമറിച്ചത് പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷന് ലഭിച്ച പരാതിയാണ് . ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെ എല്ലാ ഇടപാടുകളും ബിനാമികള്‍ തന്നെ ചെയ്യുന്നതും അന്വേഷണം കൃത്യമായി നടക്കാത്തതുമാണ് ഇതിന് കാരണമായത്.

2019ലാണ് പമ്പുകളും ഗ്യാസ് ഏജന്‍സികളും തട്ടിയെടുക്കുന്നത് സംബന്ധിച്ച പരാതി പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന് ലഭിക്കുന്നത്. തുടര്‍ന്ന അന്വേഷണത്തിന് കമ്മിഷന്‍ ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടന്ന അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു. ഡീലര്‍മാരാണോ പമ്പുകള്‍ നടത്തുന്നത് എന്നറിയുന്നതില്‍ മാത്രമായി അന്വേഷണം ഒതുക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിനാമികള്‍ ഇല്ലെന്ന റിപ്പോര്‍ട്ടാണ് പൊലീസ് കമ്മിഷന് നല്‍കിയത്. യഥാര്‍ത്ഥ ഡീലറെ നേരില്‍ കാണാനോ രേഖകള്‍ പരിശോധിക്കാനോ പൊലീസ് തയാറായില്ല.

ഒരു കമ്പനിയുടെ മാത്രം 28 പമ്പുകളാണ് സാമ്പത്തിക പ്രതിസന്ധി കാരണം 25 ശതമാനം ഓഹരി പുറത്തുനല്‍കിയത്. ഇതിന് പുറമേയാണ് എണ്ണക്കമ്പനികളുടെ നടപടികളും. മൂലധനമായി നല്‍കുന്ന പണത്തിന് പതിനൊന്ന് ശതമാനം പലിശയാണ് ഈടാക്കുന്നത്. ഇത് നൂറുതവണകളായി തിരികെ നല്‍കണം. വര്‍ഷങ്ങളായി അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതുമില്ല. ഇതിന് പുറമേ പമ്പില്‍ നിന്നുള്ള കിട്ടാക്കടത്തിന് കൂടി ആദായ നികുതി നല്‍കേണ്ട ഗതികേടിലാണ് ഡീലര്‍മാര്‍

Leave a Reply

Your email address will not be published.