സംസ്ഥാനത്ത് ഇരുട്ടടിയായി ഇന്ധന വില വർധന;പെട്രോൾ വില 96 കടന്നു

News

കൊവിഡ് പ്രതിസന്ധി കാലത്ത് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നു. ഇന്ന് പെട്രോൾ ലിറ്ററിന് 29 പൈസയും, ഡീസലിന് 28 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി പെട്രോൾ വില 96 കടന്നു. രാജ്യത്ത് ഈ മാസം പതിനാറാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.

മെയിൽ മാത്രം പെട്രോളിന് 3 രൂപ 47 പൈസയും, ഡീസലിന് 4 രൂപ 23 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 96 കടന്നു. ലിറ്ററിന് 96 രൂപ 26 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 91 രൂപ 50 പൈസയും. ചരിത്രത്തിലാദ്യമായിട്ടാണ് സംസ്ഥാനത്ത് പെട്രോൾ വില ഭീമമായ തുകയിലേക്ക് ഉയരുന്നത്. കൊച്ചിയിൽ പെട്രോളിന് 94 രൂപ 33 പൈസയാണ് വില. ഡീസലിന് 89 രൂപ 74 പൈസയും.

Leave a Reply

Your email address will not be published.