മല്‍സ്യ വിളവെടുപ്പിലൂടെ വാക്സിന്‍ ചലഞ്ചിലേക്ക് പണം കണ്ടെത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍

Keralam News

മല്‍സ്യ വിളവെടുപ്പിലൂടെ വാക്സിന്‍ ചലഞ്ചിലേക്ക് പണം കണ്ടെത്തി തൊടുപുഴയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. 150 കിലോയിലേറെ മത്സ്യം വിറ്റ് ലഭിച്ച 26,850 രൂപയാണ് പ്രവര്‍ത്തകര്‍ വാക്സിന്‍ ചലഞ്ചിലേക്ക് നല്‍കിയത്. മല്‍സ്യം വിറ്റുകിട്ടിയ തുക എം.എം മണി എം.എല്‍.എ മുഖാന്തരമാണ് വാക്സിന്‍ ചലഞ്ചിലേക്ക് കൈമാറിയത്.

പട്ടയം കവലയിലെ വടക്കേല്‍ നിസാറിന്റെ ഒന്നരയേക്കര്‍ വയലില്‍ തീര്‍ത്ത കുളത്തിലായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വാക്‌സിന്‍ ചലഞ്ചിലേക്കായി മത്സ്യ വിളവെടുപ്പ് സംഘടിപ്പിച്ചത് . തിലോപ്പിയും വരാലുമായിരുന്നു പ്രധാന കൃഷി. ചേറില്‍ ഇറങ്ങിയപ്പോള്‍ ലഭിച്ചത് 150 കിലോയിലധികം മല്‍സ്യം.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിളവെടുപ്പും വില്‍പനയും നടത്തിയത്.

Leave a Reply

Your email address will not be published.