കൊവിഡ് 19; തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

Keralam Local News

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റും പിഴയും ഉണ്ടായേക്കും. രോഗികളുടെ എണ്ണം 2000 കടന്നതോടെയാണ് നഗര മേഖലയ്‌ക്കൊപ്പം ഗ്രാമീണ മേഖലയിലും നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനിച്ചത്. മാസ്‌ക് ധരിക്കാത്തവര്‍ ഗ്രാമീണ മേഖലയില്‍ കൂടിവരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൂട്ടം കൂടരുതെന്നു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളും കൊവിഡ് മാനദണ്ഢങ്ങള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും. ഷാഡോ പൊലീസിനേയും വിന്യസിക്കും. എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ഇതു സംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം , അഞ്ചുതെങ്ങ് ഹാര്‍ബറുകളില്‍ പ്രത്യേക പൊലീസിനെ വിന്യസിക്കും.

Leave a Reply

Your email address will not be published.