‘കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ബിജെപി; പ്രതിപക്ഷത്തെ ആക്ഷേപിച്ച് ജെപി നദ്ദ

India News Politics

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തെ ആക്ഷേപിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കോവിഡ് മഹാമാരിക്കിടയില്‍ ബിജെപി പ്രവര്‍ത്തകരും നേതാക്കളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പ്രതിപക്ഷം ക്വാറന്റൈനില്‍ പോയിരിക്കുകയാണെന്ന് നദ്ദ വിമര്‍ശിച്ചു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന്റെ ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രവര്‍ത്തകരെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു നദ്ദ. സര്‍ക്കാരിന്റെ മനോവീര്യം തകര്‍ക്കാനും ഭരണത്തെക്കുറിച്ച് എതിര്‍പ്പ് ഉയര്‍ത്താനും പ്രതിപക്ഷ പാര്‍ട്ടികള്‍ കിണഞ്ഞു പരിശ്രമിച്ചു. ഇപ്പോള്‍ അവര്‍ വാക്സിനു വേണ്ടി നിലവിളിക്കുകയാണ്. വാക്സിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നവര്‍ ഇപ്പോള്‍ അതിനുവേണ്ടി കരയുകയാണ്-നദ്ദ കുറ്റപ്പെടുത്തി.

രണ്ടു കമ്പനികളുണ്ടായിരുന്നിടത്തുനിന്ന് ഇപ്പോള്‍ 13 കമ്പനികള്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ 19 കമ്പനികള്‍ കൂടി വാക്സിന്‍ ഉല്‍പാദനം തുടങ്ങും. ഭാരത് ബയോടെക് ഒക്ടോബറിനകം പ്രതിമാസം 10 കോടി വാക്സില്‍ ഉല്‍പാദിപ്പിക്കുമെന്നും നദ്ദ അറിയിച്ചു. പ്രതിപക്ഷം ഇതിനൊക്കെ തടസമാണ്. അവര്‍ ക്വാറന്റൈനില്‍ പോയിരിക്കുകയാണ്. എവിടെയും പ്രതിപക്ഷത്തെ കാണാനില്ല. ടിവി ചര്‍ച്ചകളിലോ ട്വിറ്ററിലോ മാത്രമാണ് അവരെ കാണാന്‍ കിട്ടുന്നത്. വിര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന പ്രതിപക്ഷ നേതാക്കളില്‍നിന്നു വ്യത്യസ്തമായി ബിജെപി പ്രവര്‍ത്തകര്‍ മഹാമാരിക്കിടയില്‍ ജനങ്ങള്‍ക്കൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.