ലക്ഷദ്വീപിനെ ചേർത്തുപിടിക്കാൻ കേരളം; കേരളാ നിയമസഭയിൽ നാളെ പ്രമേയം പാസ്സാക്കും.

News

അഡ്മിനിസ്ട്രേറ്റർക്കെതിരായ ലക്ഷദ്വീപ് നിവാസികൾക്ക് നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരളാ നിയമസഭ നാളെ പ്രമേയം പാസ്സാക്കും. ഭരണ-പ്രതിപക്ഷ അം​ഗങ്ങൾ പ്രമേയത്തിന് പിന്തുണ നൽകും. നിലവിൽ കോൺ​ഗ്രസും സിപിഐഎം മുസ്ലിം ലീ​ഗ് തുടങ്ങി പ്രധാനപ്പെട്ട പാർട്ടികളെല്ലാം ദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രം​ഗത്തുവന്നിട്ടുണ്ട്.

ദ്വീപ് സമൂഹത്തിന്റെ ആവശ്യങ്ങൾ കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് പ്രമേയം ആവശ്യപ്പെട്ടേക്കും. നേരത്തെ സിപിഐഎം പ്രതിനിധി സംഘത്തിന് ദ്വീപ് സന്ദർശിക്കാൻ അധികൃതർ അനുമതി നിഷേധിച്ചിരുന്നു. പ്രമേയം പാസാക്കുന്നതോടെ കേരളം ഒറ്റക്കെട്ടായ ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്ന് നേരത്തെ ഭരണ-പ്രതിപക്ഷ അം​ഗങ്ങൾ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.