രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക അടച്ചില്ല; വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടിക്ക് കോണ്‍ഗ്രസ്

News

രാഹുല്‍ ഗാന്ധി കൊല്ലത്തെത്തിയപ്പോള്‍ താമസിച്ച ഹോട്ടലിന്റെ വാടക അടച്ചില്ല എന്ന വാര്‍ത്തക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡിസിസി. വാടക അടച്ചില്ല എന്ന വാര്‍ത്ത നിഷേധിച്ചു ഹോട്ടലും രംഗത്തെത്തി.

സമൂഹ മാധ്യമങ്ങളിലും വാര്‍ത്ത ചര്‍ച്ചയായി. സിപിഎമ്മിലെ ചില മുതിര്‍ന്ന നേതാക്കളും സമൂഹ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പങ്കുവച്ചു. തൊട്ടുപിന്നാലെ വാര്‍ത്ത നിഷേധിച്ച് ഹോട്ടലുകാര്‍ തന്നെ രംഗത്തെത്തിയതോടെ ഇവര്‍ വെട്ടിലായി. വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ അറിയിച്ചു.

Leave a Reply

Your email address will not be published.