സംസ്ഥാനത്ത് ഒമിക്രോൺ; സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ തടസങ്ങളില്ല മന്ത്രി വി ശിവൻകുട്ടി

Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണ വിദേയമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു . നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകളെല്ലാം തുറന്നുപ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങളില്ല. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് സ്‌കൂള്‍ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ അതാത് സമയം തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.