ശക്തന്‍ മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനം; വ്യാപാരികള്‍ക്ക് നാളെ ആന്റിജന്‍ പരിശോധന

Keralam News

തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനം. ചൊവ്വാഴ്ച മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാം. പുലര്‍ച്ചെ ഒന്നു മുതല്‍ രാവിലെ എട്ടു വരെ മൊത്തവ്യാപര കടകള്‍ തുറക്കാനും രാവിലെ എട്ടു മുതല്‍ 12 വരെ ചില്ലറ വ്യപാരത്തിനും അനുമതിയുണ്ട്. മാര്‍ക്കറ്റിലെ മീന്‍, ഇറച്ചി കടകള്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രമെ തുറക്കാവൂ. കോവിഡ് മാനദണ്ഡം പാലിക്കണം. ഒരു കടയില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കാന്‍ പരമാവധി മൂന്നു പേര്‍ മാത്രമെ പാടുള്ളൂ. ഇറച്ചി കടകള്‍ക്ക് വൈകിട്ട്്്് അഞ്ചു വരെയാകും പ്രവര്‍ത്തിക്കാന്‍ സാധിക്കുക

നാളെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ആന്റിജന്‍ പരിശോധന നടത്തും. നഗരത്തിലെ മറ്റു മാര്‍ക്കറ്റുകളും ചൊവ്വാഴ്ച മുതല്‍ തുറക്കും. ജില്ലയിലെ കോവിഡ് രോഗവ്യാപനത്തോത് കുറഞ്ഞിട്ടും ശക്തന്‍ മാര്‍ക്കറ്റ് തുറക്കാതെ വന്നതോടെ പ്രത്യക്ഷ സമരവുമായി വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ജില്ലാഭരണകൂടം വ്യാപാരികളുമായി ചര്‍ച്ച നടത്തിയത്. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു, കെ. രാധാകൃഷ്ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.