രാജ്യത്തെ ഓക്‌സിജന്‍ ഉല്‍പാദനം പത്തിരട്ടിയായി വര്‍ധിച്ചുവെന്ന് നരേന്ദ്ര മോദി

Health India News

രാജ്യത്തെ മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പാദനം പത്തിരട്ടിയായി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍കീബാത്തില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത്. സാധാരണ 900 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇപ്പോഴത് 9500 ടണ്ണായി വര്‍ധിച്ചു. അതായത് മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പാദനത്തില്‍ പത്തിരട്ടിയുടെ വര്‍ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. മോദി വ്യക്തമാക്കി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എങ്കിലും കോവിഡ് എന്ന വെല്ലുവിളി എത്ര വലുതായാലും അതിനെ രാജ്യം നേരിടും. സര്‍വശക്തിയുമെടുത്ത് കോവിഡിനെതിര പോരാടാന്‍ രാജ്യം തയ്യാറാണ്. മോദി പറഞ്ഞു.

Leave a Reply

Your email address will not be published.