തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് ചൊവ്വാഴ്ച മുതല്‍ തുറക്കും; ആന്റിജന്‍ പരിശോധന നിര്‍ബന്ധം

News

ശക്തന്‍ മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനമായി. ചൊവ്വാഴ്ച മുതല്‍ മാര്‍ക്കറ്റ് തുറക്കാമെന്നാണ് വ്യാപാരികളുമായി ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായത്. കൊവിഡ് മാനദണ്ഡം പാലിച്ച് പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ എട്ട് മണി വരെ മൊത്ത വ്യാപാര കടകള്‍ക്ക് പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

രാവിലെ എട്ട് മണിമുതല്‍ 12 മണിവരെ ചില്ലറ വ്യാപാര കടകള്‍ക്കും പ്രവര്‍ത്തിക്കാം. കടയില്‍ ഒരേ സമയം മൂന്ന് പേര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ.

മീന്‍, ഇറച്ചി കടകള്‍ക്ക് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാന്‍ അനുമതിയുള്ളു. കടകളിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും നിര്‍ബന്ധമായും ആന്റിജന്‍ പരിശോധന നടത്തണം.

Leave a Reply

Your email address will not be published.