മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളുടെ വീടുകളിലെത്തിക്കണമെന്ന ഉത്തരവ് വിവാദത്തില്‍

News

ഒന്നാംക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാകാര്‍ഡ് അധ്യാപകര്‍ ഓരോ വീട്ടിലും കൊണ്ടുചെന്നെത്തിക്കണമെന്ന ഉത്തരവ് വിവാദത്തില്‍. കൊവിഡ് വ്യാപന സാഹചര്യത്തില്‍ അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പരാതിപ്പെട്ടു. ഉത്തരവിനെതിരെ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ ഇടത് അധ്യാപക സംഘടനകള്‍ ഉത്തരവിനെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തി. ഇതോടെ ഉത്തരവിനെച്ചാല്ലി വിവാദം കൊഴുക്കുകയാണ്.

പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ആശംസാകാര്‍ഡ് വിതരണം നടക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചിരുന്നത്.ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്നും മഹാമാരിക്കാലത്ത് അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ജീവന് ഭീഷണിയാണ് ഉത്തരവെന്നും കെപിഎസ്ടിഎ സംസ്ഥാന അധ്യക്ഷന്‍ എം സലഹുദ്ദീന്‍ പറഞ്ഞു. കുട്ടികള്‍ തന്റെ സന്ദേശം വായിക്കണമെന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടെങ്കില്‍ സന്ദേശം ഓണ്‍ലൈനായി പ്രസിദ്ധീകരിക്കാനുള്ള സംവിധാനമുണ്ടാക്കണമായിരുന്നുവെന്നും ഉത്തരവ് ജനങ്ങളുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.