പാചക വാതക – ഇന്ധന വിലവർധനവിനെതിരെ മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ പരിപാടി

Local News

മലപ്പുറം: പാചക വാതക – ഇന്ധന വിലവർധനവിനെതിരെ മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ദൂരദർശൻ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ പരിപാടി നടന്നു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമാണ് ഇത്. മണ്ഡലം സെക്രട്ടറി ടി. അഫ്സൽ, മണ്ഡലം ട്രഷറർ എ.സദ്റുദ്ദീൻ, മലപ്പുറം മുൻസിപ്പൽ വൈസ് പ്രസിഡൻറ് അബ്ദുൽ സമദ് തുമ്പത്ത്, കോട്ടപ്പടി യൂണിറ്റ് പ്രസിഡൻറ് എ.സൈനുദ്ദീൻ, മണ്ഡലം കമ്മിറ്റി അംഗം റഫീഖ് കോട്ടപ്പടി എന്നിവർ പ്രതിഷേധ പരിപാടിയിൽ സംബന്ധിച്ചു.