മലപ്പുറത്ത് വീണ്ടും മണി ചെയിന്‍ തട്ടിപ്പ്; പ്രതികള്‍ തട്ടിയെടുത്തത് കോടികള്‍

Breaking News

മലപ്പുറം: മലപ്പുറത്ത് വീണ്ടും മണിചെയിന്‍ തട്ടിപ്പ്. കോടികളാണ് മണിചെയിന്‍ തട്ടിപ്പിലൂടെ പ്രതികള്‍ കൈക്കലാക്കിയത്. മാരമംഗലം പൂവന്‍കാവില്‍ ഹൗസില്‍ സുഹറ മകന്‍ അജ്മല്‍ റഷാദ്, മമ്പാട് തൈകണ്ടി ഹൗസില്‍ അബ്ദുല്‍ ഷുക്കൂര്‍, മകന്‍ മുഹമ്മദ് തന്‍സീഹ്, കൊഴിമൂല മോങ്ങം സ്വദേശി സൈഫുദ്ദീന്‍ എന്നിവരാണ് തട്ടിപ്പ് നടത്തുന്നത്. പ്രതികളെ ഇതു വരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഓഹരി വിപണിയിലേക്കും മറ്റു ബിസിനസ് ആവശ്യങ്ങള്‍ക്കും എന്ന പേരിലുള്ള മണിചെയിന്‍ തട്ടിപ്പില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പേരണ് നിക്ഷേപിച്ചത്. ഹൃദയശസ്ത്രക്രിയക്കും വീടുനിര്‍മാണത്തിനുമടക്കം നീക്കിവെച്ച തുകയാണ് തട്ടിപ്പ്‌സംഘം മോഹനവാഗ്ദാനം നല്‍കി കൈയിലാക്കിയത്.

Leave a Reply

Your email address will not be published.