ദലിത് യുവാവ് ജോലി ചെയ്യാന്‍ വിസമ്മതിച്ചതില്‍ ഗര്‍ഭിണിയായ ഭാര്യയെ ഫാമുടമ പീഡിപ്പിച്ചു

India News

യുവാവ് ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി തല്ലിച്ചതച്ച ശേഷം ഫാമുടമ പീഡനത്തിനിരയാക്കി. മധ്യപ്രദേശിലെ ചത്താര്‍പൂര്‍,ബന്ദര്‍ഗഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കൂലിവേലക്കാരനായ ബാജിനാഥ് അഹിര്‍വാരിനും ഭാര്യക്കുമാണ് ഈ ദുരനുഭവം ഉണ്ടായത്. അഞ്ച് മാസം ഗര്‍ഭിണിയാണ് ഇവര്‍. ബാജിനാഥിനെ ജോലിക്കായി പ്രതി തന്റെ കൃഷിയിടത്തിലേക്ക് വിളിക്കുകയായിരുന്നു. എന്നാല്‍ ജോലിക്ക് വരുന്നില്ലെന്ന് പറഞ്ഞത് പ്രതിയെ ചൊടിപ്പിച്ചു. അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് പ്രതി ബാജിനാഥിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് പ്രതി ബാജിനാഥിന്റെ വീട്ടിലെത്തുകയും ഭാര്യയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഈ സമയം ഇവരുടെ കുട്ടികളും വീട്ടിലുണ്ടായിരുന്നു. തടയാന്‍ ചെന്ന ബാജിനാഥിന്റെ അമ്മക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. പൊലീസില്‍ പരാതിപ്പെടരുതെന്നും പ്രതി ഭീഷണിപ്പെടുത്തി. സംഭവത്തെക്കുറിച്ച് അറിഞ്ഞ രാജ്നഗര്‍ ജില്ലാ പൊലീസ് ഉടന്‍ ഗ്രാമത്തിലെത്തി യുവതിയെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഹര്‍ദേഷ് എന്ന ഹണി പട്ടേല്‍, ആകാശ് പട്ടേല്‍, വിനോദ് പട്ടേല്‍ എന്നിവര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.