ലക്ഷദ്വീപില്‍ ഇന്ന് വീണ്ടും സര്‍വകക്ഷിയോഗം

Keralam News

ലക്ഷദ്വീപില്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങളില്‍ തുടര്‍പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും സര്‍വകക്ഷി യോഗം ചേരും. അനുകൂല നിലപാട് യോഗത്തില്‍ ഉണ്ടായില്ലെങ്കില്‍ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡല്‍ഹിയിലേക്ക് പ്രതിഷേധം നീട്ടാനാണ് നീക്കം.

അഡ്മിനിസ്ട്രേറ്റര്‍ക്കും കളക്ടര്‍ക്കും എതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ഏത് രീതിയില്‍ നേരിടണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ പ്രതിഷേധത്തിന്റെ രീതിയും മറ്റൊരു തലത്തിലേക്ക് മാറിയേക്കും. നാളെ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക് എത്തുമെന്നാണ് സൂചന. അതിനിടെ ദ്വീപിലെ തീരമേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഉത്തരവിറക്കി. സംശയാസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ വിവരം അറിയിക്കാനാണ് നിര്‍ദേശം.

Leave a Reply

Your email address will not be published.