ഇവിടെ ഒരൊറ്റ ഭീകരനും ഇല്ലെന്ന് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റുമെന്നും ;ഹാഷിം

Breaking News

കൊച്ചി: ശ്രീലങ്കയില്‍ നിന്ന് ഐഎസ് ഭീകരര്‍ ലക്ഷദ്വീപിനെ ഉന്നംവെച്ച് നീങ്ങുന്നതായുള്ള ആരോപണങ്ങളെയും ഐബി റിപ്പോര്‍ട്ടും തള്ളി ലക്ഷദ്വീപ് യുവമോര്‍ച്ചയില്‍നിന്നും രാജിവെച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിം. അതിനുത്തരം പറയേണ്ടത് ആ വിവരം നല്‍കിയവരാണ്. ഇവിടെ ഒരൊറ്റ ഭീകരനും ഇല്ലെന്ന് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റുമെന്നും ഹാഷിം .

‘ആ 15 ഭീകരര്‍ എവിടെ? അവരുമായി ഏതെങ്കിലും ദീപുകാര്‍ ബന്ധപ്പെട്ടിരുന്നോ? അതിന്റെ വല്ല തെളിവും കിട്ടിയോ? ഇവിടെ ഒരൊറ്റ ഭീകരനും ഇല്ലെന്ന് ഞങ്ങള്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റും’, മുഹമ്മദ് ഹാഷിം പറഞ്ഞു. 2019ലായിരുന്നു 15 ഐസ് ഭീകരര്‍ ലക്ഷദ്വീപിനെ ഉന്നംവെച്ച് നീങ്ങുന്നുണ്ടെന്ന് ഇന്റലിജന്റ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തത്.

ഇഷ്ടപ്പെട്ട് ബിജെപി എന്ന പ്രസ്ഥാനത്തിലേക്ക് വന്ന തങ്ങള്‍ക്ക് മാനസികമായി വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടി ഭരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളെ മാനിക്കാതെ ഞങ്ങള്‍ തീവ്രവാദികളാണ് എന്ന രീതിയിലുള്ള ആരോപണം വന്നപ്പോള്‍ അതിനെതിരെ പാര്‍ട്ടി പ്രതിഷേധിക്കുക പോലും ചെയ്തില്ല. പാര്‍ട്ടിയുടെ ഇത്തരം നിലപാടുകളില്‍ മനംനൊന്താണ് രാജിയെന്നും ഹാഷിം വ്യക്തമാക്കി.

Leave a Reply

Your email address will not be published.