തീറ്റയും വെള്ളവും കിട്ടാതെ 30ലേറെ പോത്തുകളെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ

Keralam News

പാലക്കാട്: മിണ്ടാപ്രാണികളോടുള്ള കൊടും ക്രൂരതയ്ക് സാക്ഷ്യം വഹിക്കുകയാണ് പാലക്കാട് നഗരം. തീറ്റയും വെള്ളവും നല്‍കാതെ 30ലേറെ പോത്തുകളെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാക്കി. ഇതില്‍ രണ്ട് പോത്തുകള്‍ ചത്തു. പോത്തുകളെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഉപേക്ഷിക്കാന്‍ കാരണം സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് സൂചന.

കൊപ്പം റോഡില്‍ പോസ്റ്റ് ഓഫീസിന് സമീപം ആണ് സംഭവം. അഞ്ച് ദിവസം മുന്‍പാണ് പോത്തുകളെ ഇവിടെ കണ്ടെയ്‌നറില്‍ എത്തിച്ചത്. നാട്ടുകാര്‍ ചേര്‍ന്നാണ് പോത്തുകള്‍ക്ക് തീറ്റയും വെള്ളവും ഇപ്പോള്‍ കൊടുക്കുന്നത്. സ്ഥലം ഉടമ കോഴിക്കോട് സ്വദേശി ഗംഗ രാജേന്ദ്രന് പോത്തുകളെ എത്തിച്ച വിവരം അറിയില്ലായിരുന്നുവെന്നും നാട്ടുകാര്‍.

Leave a Reply

Your email address will not be published.