നടരാജന്‍ പരിശീലനം പുനരാരംഭിച്ചു; ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തില്‍ ഇടംപിടിച്ചേക്കും.

Breaking News

ഐ.പി.എല്ലിനിടെ പരുക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയനായ ഇന്ത്യന്‍ യുവ പേസര്‍ ടി. നടരാജന്‍ പരിശീലനം പുനരാരംഭിച്ചു. ടീം ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പ് താരം പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുമെന്നും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചേക്കുമെന്നും സൂചന.

പരിശീലനം പുനഃരാരംഭിച്ചതായി നടരാജന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. താന്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത നടരാജന്‍ ഉടന്‍ ക്രിക്കറ്റിലേക്കു തിരിച്ചുവരുമെന്നും സൂചിപ്പിച്ചു. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു നടരാജന്‍.

Leave a Reply

Your email address will not be published.