ടാറ്റാ ഗ്രൂപ്പ് നിർമിച്ചുനൽകിയ കൊവിഡ് ആശുപത്രിയിൽ ചോർച്ച

News

കാസർഗോഡ്: ചട്ടഞ്ചാലിൽ ടാറ്റാ ഗ്രൂപ്പ്‌ നിർമിച്ചുകൊടുത്ത കോവിഡ് പ്രത്യേക ആശുപത്രിയിലെ കണ്ടെയ്നറിൽ ചോർച്ച. കനത്തമഴയിൽ സീലിങ് വഴിയും ജനൽ വഴിയുമാണ് വെള്ളം അകത്ത് കയറിയത്. 125 കണ്ടെയ്നറുകൾ ഉള്ളതിൽ നാല്പതിലേറെ കണ്ടെയ്നറുകളിൽ ഇപ്പോൾ രോഗികൾ ചികിൽസയിലുണ്ട്.

കഴിഞ്ഞദിവസം പെയ്ത മഴയിൽ കണ്ടെയ്നറുകളിൽ വെള്ളം കയറിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. പ്രശ്നം പരിഹരിക്കുന്നതിനായി ടാറ്റ ആശുപത്രിയിലെ മെയിന്റെൻസ് വിഭാഗവുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിച്ചതായി ജില്ല കളക്ടർ അറിയിച്ചു.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയുടെ ആരോഗ്യ പരിമിതിക്ക് പരിഹാരമായാണ് യുദ്ധകാലാടിസ്ഥാനത്തിൽ കൊവിഡ് ആശുപത്രി പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. 60 കോടി രൂപ മുടക്കി ചട്ടഞ്ചാൽ തെക്കിൽ വില്ലേജിൽ ടാറ്റാ ഗ്രൂപ്പാണ് സൗജന്യമായി ആശുപത്രി നിർമിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ ഒൻപതിന് നിർമാണം ആരംഭിച്ച് സെപ്റ്റംബർ ഒൻപതിന് 541 കിടക്കകളുള്ള പ്രീഫാബ് മാതൃകയിലെ കൊവിഡ് ആശുപത്രി സർക്കാരിന് കൈമാറി.

Leave a Reply

Your email address will not be published.