ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാനുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി

Health Keralam News

കോഴിക്കോട്: ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാനുള്ള മരുന്ന് കോഴിക്കോട്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് 50 വയല്‍ മരുന്ന് എത്തിച്ചിട്ടുള്ളത്. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്നാണ് എത്തിച്ചിട്ടുള്ളത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 18 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയില്‍ മരുന്നില്ലാത്ത സാഹചര്യമായിരുന്നു.

അതേസമയം ആംഫോടെറിസിന്‍ ബിയുടെ ലഭ്യത കൂട്ടാനുള്ള എല്ലാവിധ ശ്രമങ്ങളും തങ്ങള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ഉത്പാദിപ്പിക്കാന്‍ 5 കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നു, ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് പരമാവധി സംഭരിക്കാനുള്ള ശ്രമം നടത്തുകയാണെന്നും ലോകത്തെവിടെ നിന്നും മരുന്ന് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

Leave a Reply

Your email address will not be published.