കേന്ദ്രത്തിന്റെ പുതിയ ഐ.ടി നയത്തില്‍ ആശങ്ക അറിയിച്ച് ട്വിറ്റര്‍

India News

സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ലക്ഷ്യം വെച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ആശങ്കയറിയിച്ച് ട്വിറ്റര്‍. ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരുടെ കാര്യത്തിലും ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം നേരിടുന്ന ഭീഷണിയിലും തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ട്വിറ്റര്‍. പൊലീസിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ അവ്യക്തത ഉണ്ടെന്നും ട്വിറ്റര്‍ കൂട്ടിച്ചേര്‍ത്തു. സ്വതന്ത്രമായ സംഭാഷണവും ചര്‍ച്ചയും തടയുന്ന തരത്തിലുള്ള നിയമ ഭേദഗതിയെ നേരിടും. പൊതുജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് ജനപ്രതിനിധികള്‍ക്കും അധികൃതര്‍ക്കും പൊതുസമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു.

അതേസമയം. സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപങ്ങളും ദുരുപയോഗവും തടയുന്നതിനാണ് പുതിയ ചട്ടങ്ങളെന്ന് കേന്ദ്ര ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐ.ടി നിയമം പാലിക്കാന്‍ തയ്യാറാണെന്ന് ഗൂഗ്‌ളും യൂട്യൂബും നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ലക്ഷ്യമിട്ട് രാജ്യത്ത് നടപ്പില്‍വരുന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നാണ് ഗൂഗ്ള്‍ അറിയിച്ചത്. ഉള്ളടക്ക നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗ്ള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.