#മീടു ആരോപിതന്‍ വൈരമുത്തുവിന് ഒ.എന്‍.വി. പുരസ്‌കാരം നല്‍കിയതിനെതിരെ പ്രതിഷേധം ശക്തം

India Keralam News

വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതിനെതിരായി പാര്‍വതി തിരുവോത്ത്, മീന കന്ദസാമി, ചിന്മയി ശ്രീപദ തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്ത്. വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉയര്‍ത്തിയവരില്‍ ഒരാളാണ് ഗായിക ചിന്മയി ശ്രീപദ.

‘കമല സുരയ്യയുള്‍പ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാല്‍ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്‌കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നതിലൂടെ മലയാള സാഹിത്യലോകത്തെ സ്ത്രീപക്ഷപാരമ്പര്യങ്ങളേയും എഴുത്തുകാരെയും അപമാനിച്ചിരിക്കുകയാണ് അധികൃതര്‍.’ മീന കന്ദസാമി കുറിച്ചു.

ഇക്കഴിഞ്ഞ ദിവസവും വൈരമുത്തുവിനെതിരെ പ്രതിഷേധം രൂപപ്പെട്ടിരുന്നു. യൂട്യൂബ് ചാനലില്‍ പുറത്തിറക്കിയ ‘എന്‍ കാതലാ’ എന്ന ഗാനത്തിലെ വരികളാണ് പലരും ചൂണ്ടിക്കാട്ടിയത്. കൗമാരക്കാരിയായ പെണ്‍കുട്ടി ഇരട്ടി പ്രായമുള്ള, നരകയറിയ കവിയായ കാമുകന് വേണ്ടി പാടുന്നതായാണ് വരികള്‍. ‘നാട്ട്പാട് തേരല്‍’ എന്ന 100 ഗാനങ്ങളുടെ സമാഹരണമാണ് ഇത്. മലയാളി താരം അനിഖ സുരേന്ദ്രനാണ് ഇതില്‍ വേഷമിട്ടിരിക്കുന്നത്. വരികളില്‍ ബാലപീഡനത്തിന്റെ ഛായ അടങ്ങിയിട്ടുണ്ട് എന്ന പേരിലാണ് പ്രതിഷേധം ഉയരുന്നത്. ജാതിമതങ്ങള്‍ വഴിമാറുമ്പോള്‍ പ്രായം പ്രണയത്തിനു തടസ്സമാവുമോ എന്ന ചോദ്യമാണ് ഈ ഗാനം മുന്നോട്ടു വയ്ക്കുന്നത്.

Leave a Reply

Your email address will not be published.