പൂന്തുറ ബോട്ടപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

Keralam News

തിരുവനന്തപുരം: പൂന്തുറയില്‍ ബോട്ടപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ പൂന്തുറ സ്വദേശികളായ ജോസഫ് (47), സേവ്യര്‍ (55) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സോവ്യറിന്റെ മൃതദേഹം അടിമലത്തുറയില്‍ നിന്നും ജോസഫിന്റെ മൃതദേഹം പൂവാറില്‍ നിന്നുമാണ് കാണാതായത്.

അതിനിടെ അഞ്ചുതെങ്ങില്‍ നിന്ന് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ ഷാജു (34) എന്നയാളെ കാണാതായി. തിരയില്‍പെട്ട് വള്ളം മുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തെരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ചൊവ്വാഴ്ചയാണ് പൂന്തുറയിലെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ അപകടത്തില്‍പെട്ടത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ബോട്ടുകള്‍ ഹാര്‍ബറുകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. 14 പേരെ കോസ്റ്റ്ഗാര്‍ഡും തൊഴിലാളികളും ചേര്‍ന്ന് രക്ഷപെടുത്തിയിരുന്നു. കാണാതായവരില്‍ പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ എന്നയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published.