കോപ്പ അമേരിക്ക ഒറ്റയ്ക്ക് നടത്താമെന്ന് കൊളംബിയ പിന്മാറിയതോടെ അര്‍ജന്റീന

News Sports

കോപ്പ അമേരിക്കയ്ക്ക് തനിച്ച് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് അര്‍ജന്റീന. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊളംബിയ പിന്മാറിയതോടെയാണ് അര്‍ജന്റീന നിലപാട് വ്യക്തമാക്കിയത്.

ഇത് സംബന്ധിച്ച് അര്‍ജന്റീനിയന്‍ പ്രസിഡന്റും കോണ്‍മെബോളും ചര്‍ച്ച ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് മറ്റൊരു ആതിഥേയ രാജ്യം കൂടി വന്നാല്‍ ഉണ്ടായേക്കാവുന്ന പ്രായോഗിക പ്രശ്നങ്ങള്‍ ഇരുവരും വിലയിരുത്തി. അര്‍ജന്റീനിയന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ട്.

ജൂണ്‍ 13 മുതലാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. ഫൈനല്‍ ജൂലൈ 10നും. 2020ല്‍ നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു. കൊളംബിയയിലും അര്‍ജന്റീനയിലുമായാണ് ഈ വര്‍ഷത്തെ കോപ്പ അമേരിക്ക നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊളംബിയ പിന്മാറി.

കോപ്പ അമേരിക്ക വീണ്ടും മാറ്റി വെക്കണം എന്നായിരുന്നു കൊളംബിയയുടെ ആവശ്യം. എന്നാല്‍ ഇത് കോണ്‍മെബോള്‍ തള്ളി. നിലവില്‍ അര്‍ജന്റീനയില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ട്. ഇതേതുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണങ്ങളും ടൂര്‍ണമെന്റ് അര്‍ജന്റീനയില്‍ മാത്രം വെച്ച് നടത്തുന്നതിനാണ് അനുയോജ്യം.

Leave a Reply

Your email address will not be published.