നെഹ്രുവിയന്‍ ചിന്തകളും എഴുത്തും പ്രസംഗവുമാണ് ആര്‍.എസ്.എസ് എന്നും ഭയപ്പെടുന്നതെന്ന് രമേശ് ചെന്നിത്തല

Keralam News Politics

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 57-ാം ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍മക്കുറിപ്പുമായി മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘപരിവാറില്‍ നിന്ന് രാജ്യത്തെ തിരികെ പിടിക്കാനുള്ള ആശയവും ആയുധവും പ്രതീകവുമാണ് നെഹ്റുവെന്ന് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മപ്പെടുത്തി. നെഹ്രുവിയന്‍ ചിന്തകളും എഴുത്തും പ്രസംഗവുമാണ് ആര്‍.എസ്.എസ് എന്നും ഭയപ്പെടുന്നത്. അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ നെഹ്റു മരണപ്പെട്ടിട്ട് 57 വര്‍ഷമായി എന്നിട്ടും മോദിയും അമിത്ഷായും ഇപ്പോഴും എല്ലാ കുറ്റത്തിനും പഴി ചാരുന്നത് നെഹ്റുവിലാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. നെഹ്റുവിന്റെ ഓര്‍മദിനമായ ഇന്ന് ഇന്ത്യയുടെ ഓര്‍മപ്പെടുത്തല്‍ ദിനം കൂടിയാണ്. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ചെന്നിത്തലയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം

സംഘപരിവാറില്‍ നിന്ന് ഇന്ത്യയെ തിരികെ പിടിക്കാനുള്ള ഏക ആശയവും ആയുധവും പ്രതീകവുമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു. നെഹ്രുവിയന്‍ ചിന്തകളും എഴുത്തും പ്രസംഗവുമാണ് ആര്‍.എസ്.എസ് എന്നും ഭയപ്പെടുന്നത്. ആദ്യ പ്രധാനമന്ത്രി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 57 വര്‍ഷമാകുമ്പോഴും എല്ലാ കുറ്റത്തിനും മോദിയും അമിത്ഷായും പഴി കണ്ടെത്തുന്നത് ജവഹര്‍ലാല്‍ നെഹ്റുവിലാണ്. ഇന്ന് പണ്ഡിറ്റ്ജിയുടെ ഓര്‍മദിനം. ഈ ദിനം ഇന്ത്യയുടെ ഓര്‍മപ്പെടുത്തല്‍ ദിനം കൂടിയാണ്.

Leave a Reply

Your email address will not be published.