ബിപിഎല്‍ കാര്‍ഡ് അനര്‍ഹര്‍ തിരിച്ചേല്‍പ്പിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

Keralam News

ആവശ്യമില്ലാത്തവര്‍ക്ക് സൗജന്യ കിറ്റ് വേണ്ടെന്ന് വയ്ക്കാമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കിറ്റ് ആവശ്യമില്ലെന്ന് രേഖാമൂലം റേഷന്‍ കടയില്‍ അറിയിക്കാം. ബിപിഎല്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ തിരിച്ചേല്‍പ്പിക്കണം. ഇക്കാര്യത്തില്‍ നിയമനടപടി ഉണ്ടാകില്ല. ലോക്ക് ഡൗണ്‍ കാലത്ത് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി ഉണ്ടാകും.
കടകളില്‍ വില വിവരം പ്രദര്‍ശിപ്പിക്കണം. കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നത് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജി ആര്‍ അനില്‍.

Leave a Reply

Your email address will not be published.