കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം: കേന്ദ്രത്തോട് തമിഴ്‌നാട്

India News

വിവാദമായ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്‌നാട്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ പാസാക്കുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. മെയ് 26 ആയ ഇന്ന് ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ അര വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടമാണ്. ഇതുവരെയായിട്ടും വിവാദ നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കാത്തതും, കര്‍ഷകരുമായി നിര്‍മാണാത്മകമായ ചര്‍ച്ചക്ക് തയ്യാറാകാത്തതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായി മുഖ്യമന്ത്രി സ്റ്റാലിന്‍ വ്യക്തമാക്കി.

ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍, അധികാരത്തില്‍ എത്തിയാല്‍ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ സമരം ചെയ്യുന്നവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് സാധ്യമായ വഴികള്‍ സ്വീകരിക്കുമെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.