ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത നിലവിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന് ഇല്ലെന്ന് ഐഷ സുല്‍ത്താന. അഡിനിസ്ട്രേറ്ററുടെ നയങ്ങള്‍ പിന്‍വലിച്ചാലും സമരവുമായി മുന്നോട്ട് പോകുമെന്നും അറസ്റ്റ് ചെയ്ത് ജയിലിലിട്ടാല്‍ ജയിലിലും സമരം തുടരുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു. പ്രഫുല്‍ ഖോഡ പട്ടേലിന്റെ നയങ്ങള്‍ മാത്രമല്ല അദ്ദേഹം തന്നെ മാറണമെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കി.
ഒരു വര്‍ഷമായി കോവിഡ് കേസുകള്‍ ഇല്ലാതിരുന്ന ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലും സംഘവും ക്വാറന്റീനില്‍ നില്‍ക്കാതെ കറങ്ങി നടന്നതിലാണ് കേസുകള്‍ ഉണ്ടായതെന്ന് ഐഷ സുല്‍ത്താന വിമര്‍ശിക്കുന്നു. ലക്ഷദ്വീപ് ഭരിക്കാനുള്ള യോഗ്യത പ്രഫുല്‍ പട്ടേലിന് ഇല്ലെന്നും ഐഎസ് ഉദ്യോഗസ്ഥനാണ് അതിനുള്ള യോഗ്യതയെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കി.
അതേ സമയം ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ ബയോവെപ്പണ്‍ എന്ന പരാമര്‍ശത്തില്‍ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുത്തിരുന്നു. അതുമായി ബന്ധപ്പെട്ട് കൂടുല്‍ ചോദ്യം ചെയ്യല്‍ നടന്നുവരുകയാണ്.