പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ തന്നെ നിലനിർത്തുന്നതാണ് ഉചിതമെന്ന് ശൈലജ ടീച്ചർ

Health India Keralam News

കോഴിക്കോട്: വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കം അനുചിതമെന്ന് കെകെ ശൈലജ ടീച്ചർ. പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ തന്നെ നിലനിർത്തുന്നതാണ് ഉചിതമെന്നും പ്രായപൂർത്തിയാകുന്നതോടെ ഒരു വ്യക്തി സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രാപ്തരാകുമെന്നും ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു.

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയർത്തുകയല്ല വേണ്ടതെന്നും ആരോഗ്യകാര്യത്തിൽ രാജ്യം ഇപ്പോഴും വളരെയധികം പിന്നിലാണെന്നും കെക ശൈലജ ടീച്ചർ വ്യക്തമാക്കി.