കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഡെൽറ്റ പ്ലസ് വകഭേദം അതിവേഗത്തിൽ പടരുമെന്ന് മുന്നറിയിപ്പ്

Breaking News

കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഇടയിൽ ഡെൽറ്റ പ്ലസ് കൊവിഡ് വകഭേദം അതിവേഗത്തിൽ പടരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ അപകടമായ വകഭേദമാണിതെന്നും എന്നാൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ കൂടി ഡെൽറ്റ പ്ലസ് കൊവിഡ് വകഭേദം അതിവേഗത്തിൽ പടരുന്ന അവസ്ഥയുണ്ടന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.ഇന്ത്യയിലാണ് ഈ വകഭേദം ആദ്യം സ്ഥിദീകരിച്ചത്.85 രാജ്യങ്ങളിൽ ഇതുവരെ വകഭേദം സ്ഥിരീകരിച്ചതായും WHO അറിയിച്ചു.