നാളെ ചെറിയ പെരുന്നാൾ; ഇന്ന് മാംസവിൽപന ശാലകൾക്ക് ലോക്ക്ഡൗണിൽ ഇളവ്

Breaking News

റംസാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ നമസ്‌കാരം വീട്ടിൽ വച്ച് നിർവഹിക്കണം. ലോക്ക്ഡൗൺ കാലമായതിനാൽ വീടുകളിലെ സന്ദർശനം ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

ചെറിയ പെരുന്നാൾ പ്രമാണിച്ച് ലോക്ക്ഡൗണിൽ സർക്കാർ ചെറിയ ഇളവ് നൽകിയിട്ടുണ്ട്. മാംസ വിൽപന ശാലകൾക്ക് ബുധനാഴ്ച രാത്രി 10 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകി. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാൻ മുപ്പത് പൂർത്തിയാക്കി വിശ്വാസികൾ വ്യാഴാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published.