കോട്ടയം മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

Breaking News

കോട്ടയം മെഡിക്കല്‍ കോളജിലെ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയിലൂടെയാണ് പ്ലാന്റ് യാഥാര്‍ത്ഥ്യമായത്. പ്ലാന്റില്‍ നിന്ന് നിലവിലെ ഓക്സിജന്‍ ആവശ്യകതയുടെ 50 ശതമാനമാണ് ലഭ്യമാകുക.

പ്രഷര്‍ സിങ് അഡ്സോര്‍പ്ഷന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി അന്തരീക്ഷത്തില്‍ നിന്ന് നേരിട്ട് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കുന്ന പ്ലാന്റ് ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2000 ലിറ്റര്‍ ഓക്സിജന്‍ മിനിറ്റില്‍ ലഭ്യമാകും. നിലവില്‍ അത്യാഹിത വിഭാഗത്തിലെ ബെഡുകളിലേക്ക് നേരിട്ടാണ് ഓക്സിജന്‍ വിതരണം. ഭാഗിക പരിഹാരമാകുന്നത്.കൊവിഡ് സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് നേരിട്ട പ്രതിസന്ധിക്കാണ്.

അമേരിക്കന്‍ നിര്‍മിത യന്ത്രങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 2.35 കോടിയും, നിര്‍മാണ ചെലവുകള്‍ക്കായി സംസ്ഥാനം 85 ലക്ഷവും ചെലവഴിച്ചു. പുറത്തുനിന്ന് വാങ്ങേണ്ടി വരുന്ന ഓക്സിജന്റെ അളവ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ പകുതിയായി കുറയ്ക്കാം.

Leave a Reply

Your email address will not be published.