മലപ്പുറത്ത് കോവിഡ് രോഗി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

Keralam News

കൊച്ചിയില്‍ കോവിഡ് ബാധിച്ച് യുവാവ് തൂങ്ങി മരിച്ചത്തിനു പിന്നാലെ മലപ്പുറത്തു കോവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. വെട്ടം ആലിശ്ശേരി മണിയന്‍പള്ളിയില്‍ അനി ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് മൃതദേഹം ഇന്ന് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ റിപോർട്ടുകൾ ലഭ്യമായിട്ടില്ല. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇയാൾ മാനസിക സമ്മർധത്തിലായിരുന്നു

ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊച്ചിയില്‍ കോവിഡ് ബാധിച്ച മുളവുകാട് സ്വദേശി വിജയൻ തൂങ്ങി മരിച്ചിരുന്നു. എറണാകുളം പുഴയ്ക്ക് സമീപംകൈവരിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിജയന് പനിയെ . തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. അറിഞ്ഞതിന് പിന്നാലെ വിജയനെ കാണാതാവുക ആയിരുന്നു .

Leave a Reply

Your email address will not be published.