കൊവിഡ് വ്യാപനത്തെ തുടർന്ന് 600 തടവുകാർക്ക് പ്രത്യേക പരോൾ

Keralam News

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ 600 തടവുകാർക്ക് പരോൾ നൽകിയതായി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. സംസ്ഥാനത്ത് ജയിൽ തടവുകാർക്ക് പ്രത്യേക പരോൾ അനുവദിച്ച ഉത്തരവിലാണ് ഇത്. ജയിലിനുള്ളിൽ സാമൂഹിക അകലമടക്കം സുരക്ഷ ഉറപ്പുവരുത്താനാണ് ഈ നടപടി.
സുപ്രിം കോടതിയുടെ നിർദേശപ്രകാരം വിചാരണത്തടവുകാർക്ക് ഇടക്കാല ജാമ്യവും ശിക്ഷാ തടവുകാർക്ക് പരോളും നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

നിലവിലെ സാഹചര്യം പരിശോധിച്ച് ഹൈക്കോടതി ജഡ്ജി ഉൾപ്പെടുന്ന സമിതി പരിശോധന നടത്തി വരികയാണ്. ഹൈക്കോടതി ഉത്തരവുണ്ടായാൽ കൂടുതൽ റിമാൻഡ്, വിചാരണ തടവുകാർക്കു ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. ഈ വർഷം പരോളിന് അർഹതയുള്ളവർക്കാണ് പരിഗണന.
ജയിലുകളിലെ കൊവിഡ് വ്യാപനത്തെക്കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ പ്രത്യേക സമിതി ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ സെൻട്രൽ ജയിലിലും വിയ്യൂർ സെൻട്രൽ ജയിലിലും നിരവധി തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജയിലുകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ജയിൽ മേധാവി ഋഷിരാജ് സിംഗ് നിർദ്ദേശം നൽകി

Leave a Reply

Your email address will not be published.