‘ബൈക്കിൽ ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും’ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പുന്നപ്രയിലെ രേഖയുടെ പരാതി

Keralam News

ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് സന്നദ്ധ പ്രവർത്തകരായ അശ്വിനും രേഖയും ചേർന്ന് കോവിഡ് ബാധിതനായ യുവാവിനെ ബൈക്കിൽ മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നസംഭവത്തിൽ ശ്രീജിത്ത് പണിക്കർ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ് പരാതി.

ആലപ്പുഴ: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പൊലീസിൽ പരാതി നൽകി
സന്നദ്ധ പ്രവർത്തകയായ രേഖ. ആലപ്പുഴ പുന്നപ്ര പൊലീസ് സ്റ്റേഷനിലാണ് രേഖ പരാതി നല്‍കിയത്. ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് സന്നദ്ധ പ്രവർത്തകരായ അശ്വിനും രേഖയും ചേർന്ന് കോവിഡ് ബാധിതനായ യുവാവിനെ ബൈക്കിൽ മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നസംഭവത്തിൽ ശ്രീജിത്ത് പണിക്കർ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ് പരാതി.

ന്യായീകരണ ക്യാപ്സ്യൂള്‍ എന്ന പേരിലായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ഏറെ മാനസികമായി വിഷമിപ്പിച്ചെന്ന് രേഖ പരാതിയില്‍ പറയുന്നു. സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കണമെന്ന് ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Leave a Reply

Your email address will not be published.