ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് റോക്കറ്റ് വീണെന്ന് അനുമാനം

India International News

ചൈനയുടെ മാർച്ച് 5ബി റോക്കറ്റ് നിയന്ത്രണം വിട്ടു ഭൂമിയിൽ വീണെന്ന് റിപ്പോർട്ട്. മാലിദ്വീപിനരികെ ഇന്ത്യൻ മഹാസമുദ്രത്തിൽ റോക്കറ്റ് വീണു എന്നാണ്ചൈന പറയുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ചില മാധ്യമങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗവേഷകരുടെ നിഗമനം അനുസരിച്ചു റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ശാന്തസമുദ്രത്തിൽ പതിക്കാൻ സാധ്യതയുണ്ട്.

ഏപ്രിൽ 29നാണ് മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ ഭൂമിയെ വലംവെക്കുന്ന റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ചൈനയുടെ ബഹിരാകാശ പദ്ധതിയായ ലാർജ് മോഡുലാർ സ്‌പേസ് സ്റ്റേഷന്റെ ഭാഗമായ ടിയാൻഹെ മൊഡ്യൂളിനെ ഭ്രമണപഥത്തിൽ എത്തിച്ച ശേഷമായിരുന്നു ഇത്.

Leave a Reply

Your email address will not be published.