ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവം; പുന്നപ്ര കോവിഡ് കേന്ദ്രത്തിന് ആംബുലന്‍സ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി

Keralam News

കോവിഡ് ബാധിതനായ അമ്പലപ്പുഴ കരൂര്‍ സ്വദേശിയെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സന്നദ്ധപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ വാര്‍ത്തയായിരുന്നു.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച പശ്ചാത്തലത്തില്‍,കോവിഡ് കേന്ദ്രത്തിന് ആംബുലന്‍സ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി. കൂടാതെ ആവശ്യത്തിനുവേണ്ട ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.കോവിഡ് ബാധിതനായ അമ്പലപ്പുഴ കരൂര്‍ സ്വദേശിയെ സന്നദ്ധപ്രവര്‍ത്തകര്‍ ഇന്നലെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയായിരുന്നു. 87 പേര്‍ കഴിയുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ആവശ്യത്തിന്ആരോഗ്യപ്രവര്‍ത്തകരോ ആംബുലന്‍സോ ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published.