രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന്

Breaking Keralam News

തിരുവനന്തപുരം: ഈ മാസം 20നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് പുതിയ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കും. വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. പരമാവധി 200 പേര്‍ക്കാണ് ചടങ്ങിലേക്ക് പ്രവേശനം.

ആദ്യം നിർദ്ദേശിച്ചിരുന്നത് ഇത്തവണ സത്യപ്രതിജ്ഞ രാജ്ഭവനില്‍ വച്ച് നടത്താനായിരുന്നു. ഒറ്റഘട്ടമായി ആയിരിക്കും പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടത്തുന്നത്. ഘടകകക്ഷികളുമായി 20ന് മുന്‍പ് ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കും. ഇടത് മുന്നണി യോഗത്തില്‍ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. മന്ത്രിമാരുടെ പട്ടിക 20ാം തിയതി ഗവര്‍ണര്‍ക്ക് കൈമാറുമെന്നും വിവരം.

Leave a Reply

Your email address will not be published.